നിന്റെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ? നെറ്റിയിൽ സിന്ദൂരം ഇല്ലാത്തത് ചോദ്യം ചെയ്ത് ബിജെപി എംപി

നെറ്റിയിൽ സിന്ദൂരം അണിയാത്തതിന് ശകാരവുമായി കർണാടക ബിജെപി എം പി  എസ്.മുനിസ്വാമി. മാർച്ച് 8  വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രദർശന-വിൽപന മേള ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു  എം പി. കർണാടകയിലെ കോലാർ ജില്ലയിൽ നിന്നുള്ള ബിജെപി എം പിയാണ്  എസ്.മുനിസ്വാമി.

“ആദ്യം ഒരു സിന്ദൂരം അണിയൂ…നിങ്ങളുടെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടോ ? നിങ്ങൾക്ക് സാമാന്യബുദ്ധി ഇല്ല,” എന്നാണ് എംപി കച്ചവടക്കാരിയോട് പറയുന്നത്. വേദിക്കരികിലുള്ള കടയിൽ തുണിക്കച്ചവടം നടത്തുന്ന സ്ത്രീയോടാണ് എംപിയുടെ ആക്രോശം. എംപി യുവതിയെ ശകാരിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം, ഇത്തരം സംഭവങ്ങൾ ബിജെപിയുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് പാർട്ടി അപലപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News