രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗത്തിനെതിരെ ബിജെപിയെ വെല്ലുന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവിന്റെ മകന്‍

വിദേശ രാജ്യത്ത് നിന്നു കൊണ്ട് രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചെന്ന് രാജസ്ഥാന്‍ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗിന്റെ മകന്‍ അനിരുദ്ധ്. ലണ്ടന്‍ പര്യടനത്തിനിടയിലെ രാഹുലിന്റെ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് അനിരുദ്ധിന്റെ വിമര്‍ശനം. ഇന്ത്യന്‍ പാര്‍ലമെന്റിലെ മൈക്കുകള്‍ നിശബ്ദമായെന്നും പ്രതിപക്ഷം ഒരു മൂലക്കൊതുങ്ങിയെന്നുമുള്ള രാഹുലിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനിരുദ്ധ് രാഹുലിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

രാഹുല്‍ ഇറ്റലിയെ തന്റെ മാതൃരാജ്യമായി കണക്കാക്കിയേക്കാം. രാഹുലിന്റെ അമ്മയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധി ഇറ്റലിയിലാണ് ജനിച്ചത്. അതുകൊണ്ടാകാം രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പാര്‍ലമെന്റിനെ അപമാനിച്ചതെന്നും സൂചിപ്പിക്കുന്ന കുറിപ്പാണ് അനിരുദ്ധ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗഹ്‌ലോട്ടിന്റെ
എതിരാളിയായ സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനായി അറിയപ്പെടുന്നയാളാണ് അനിരുദ്ധ്. അതുകൊണ്ട് വരും ദിവസങ്ങളില്‍ അനിരുദ്ധിന്റെ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയാവാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News