എല്ലാ വായ്പകളും മുന്‍കൂര്‍ അടച്ചെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ അദാനി ഗ്രൂപ്പ്. നിക്ഷേപകരുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ അദാനി ഗ്രൂപ്പ് ലണ്ടനില്‍ നടത്തിയ നിക്ഷേപക സംഗമത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ വായ്പകള്‍ മുന്‍കൂട്ടി അടച്ചതായി നിക്ഷേപകരെ ബോധ്യപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന് നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കാന്‍ ലക്ഷ്യമിട്ട് ആഗോളതലത്തില്‍ അദാനി ഗ്രൂപ്പ് ഇത്തരം റോഡ്‌ഷോ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായിരുന്നു ലണ്ടനിലെ നിക്ഷേപസംഗമം.
കുടിശ്ശികയായ 500 മില്ല്യണ്‍ ഡോളറിന്റെ ബ്രിഡ്ജ് ലോണ്‍ അദാനി ഗ്രൂപ്പ് വ്യാഴ്യാഴ്ച തിരിച്ചടച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം വായ്പകള്‍ മുന്‍കൂട്ടി തിരിച്ചടച്ച് നിക്ഷേപകരുടെ വിശ്വാസം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്.
ഓഹരി വിപണിയില്‍ കൃത്രിമത്വം അടക്കം ആരോപിച്ച് പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ മൂല്യം കുത്തനെ ഇടിച്ചിരുന്നു. ഏകദേശം 127 ബില്യണ്‍ ഡോളര്‍ വിപണിമൂല്യമാണ് ഇതിന് ശേഷം ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റേതായി ഇടിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here