സതീഷ് കൗശിക്ക് അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക്ക് അന്തരിച്ചു. നടൻ അനുപം ഖേറാണ് അദ്ദേഹത്തിൻ്റെ മരണവാർത്ത പുറത്തുവിട്ടത്. ഹൃദയാഘാതമാണ് മരണകാരണം. നടൻ, തിരക്കഥാകൃത്ത്,  സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു  സതീഷ് കൗശിക്കിൻ്റേത്. 1956 ഏപ്രിൽ 13 ന് ഹരിയാനയിലാണ് ജനിച്ചത്.

തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല. 45 വർഷത്തെ സൗഹൃദത്തിനാണ് അവസാനമായത്. താങ്കളില്ലാതെ ഇല്ലാതെ എന്റെ ജീവിതം പഴയതുപോലെയാകില്ലെന്നും എന്നാണ് അനുപം ഖേർ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

കങ്കണ റണാവത്ത് , മധുര് ഭണ്ഡാർക്കർ, മനോജ് ബാജ്പേയി, സോണി റസ്ദാൻ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്ര രംഗത്തെ നിരവധിയാളുകൾ കൗശിക്കിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News