ആടിയുലയാതെ “ഉരുക്ക് ” ഓഹരികൾ

ഇന്ത്യൻ ഓഹരി സൂചികകളില്‍ നഷ്ടക്കണക്കുകൾ തുടരുന്നു. ഇന്ന് നേട്ടമില്ലാതെയാണ് സൂചികകൾ  ആരംഭിച്ചത്. ആഗോള ഓഹരി വിപണി നേരിടുന്ന തിരിച്ചടിയാണ് ഇന്ത്യൻ ഓഹരി വിപണിയെയും ദുര്‍ബലമാക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി എന്റര്‍പ്രൈസസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഐടിസി, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, അദാനി പോര്‍ട്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം തുടരുന്നത്.

സെന്‍സെക്‌സ് 6 പോയന്റ് താഴ്ന്ന് 60,342ലും നിഫ്റ്റി രണ്ടു പോയന്റ് നേട്ടത്തില്‍ 17,756ലുമാണ് വ്യാപാരം തുടങ്ങിയത്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍, യുപിഎല്‍, ഡിവീസ് ലാബ്, ആക്‌സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News