‘നടിയായാൽ നിന്നെ ആരും കല്യാണം കഴിക്കില്ല’-കമെന്റുകൾ പങ്കുവെച്ച് കൃതി സനോൺ

മോഡലിങ്ങിലൂടെ ബോളിവുഡിലെത്തി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടത്തിയാണ് കൃതി സനോൺ. 2014 ടൈഗർ ഷ്രോഫിനൊപ്പം ഹീറോപന്തി എന്ന സിനിമയിലൂടെയായിരുന്നു കൃതിയുടെ അരങ്ങേറ്റം .നായികയായി അഭിനയിച്ച ആദ്യചിത്രം തന്നെ ഹിറ്റായതോടെ കൃതി ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടു. അവിടെ നിന്നങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ കൃതി അഭിനേതാവെന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ചു .2021 ൽ പുറത്തിറങ്ങിയ മിമി എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ അഭിനയിച്ച കൃതി ,പ്രസ്തുത കഥാപാത്രത്തിന്റെ പേരിൽ ഏറെ പ്രശംസിക്കപ്പെടുകയുണ്ടായി .ആ വർഷത്തെ മികച്ച നടിക്കുള്ള ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്‌കാരവും ഈ സിനിമയിലൂടെ കൃതി നേടിയെടുത്തു .
എന്നാൽ ഒരു നടി എന്ന നിലയിലേക്കുള്ള തന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് താരം. ഒരു കരിയർ എന്ന നിലയിൽ അഭിനയത്തെ തിരഞ്ഞെടുക്കുമ്പോൾ നിരവധി പേര് നിരുത്സാഹപ്പെടുത്തി എന്നാണ് താരം പറയുന്നത് .നടിയാവുകയാണെങ്കിൽ നല്ല ഒരു വിവാഹബന്ധം ലഭിക്കാൻ അത് ബുദ്ധിമുട്ടാകും എന്നാണത്രെ ചിലർ കൃതിയോട് പറഞ്ഞത് .
പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമ മേഖല കൃതിയ്ക്ക് യോജിച്ചതല്ലെന്ന് ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . ‘ഈ മേഖലയെക്കുറിച്ച് ലോകത്തിന്റെ ധാരണ വളരെ വ്യത്യസ്തമാണ് .നല്ല ഒരു രീതിയിലല്ല അവർ ഇതിനെ കാണുന്നത് .വളരെ ഗ്ലാമറസ് ആണ്,ഈ മേഖലയിലുള്ള ആളുകൾ ശരിയല്ല , സിനിമയുടെ ലോകമെന്ന മോശപ്പെട്ടതൻ ,അത് കൊണ്ട് തന്നെ ഈ മേഖലയിൽ വന്നു കഴിഞ്ഞാൽ നല്ല ആരും നിങ്ങളെ  കല്യാണം കഴിക്കാൻ തയ്യാറാവില്ല ,’ എന്നെല്ലാം പല തവണ കേൾക്കേണ്ടി വന്നിട്ടുണ്ട് “.താരം പറയുന്നു
തന്റെ തന്നെ പ്രായക്കാരായ ചിലരിൽ നിന്നാണ് ഇത്തരം അഭിപ്രായങ്ങൾ വന്നതെന്ന കാര്യം തന്നെ അത്ഭുതപെടുത്തിയെന്നും കൃതി പറഞ്ഞു.ഈ തലമുറയിൽ പെട്ടവരും ഇങ്ങിനെ ചിന്തിക്കുന്നുവെന്നത് തന്നെ ഞെട്ടിച്ചുവെന്നാണ് താരം പറയുന്നത് .എന്നാൽ ഈ അഭിപ്രായങ്ങളെയെല്ലാം മറികടന്ന് ബോളിവുഡിൽ തന്റേതായ സ്ഥാനം കൃതി അടയാളപ്പെടുത്തിക്കഴിഞ്ഞു . തെന്നിന്ത്യൻ താരം പ്രഭാസിനൊപ്പമുള്ള ആദിപുരുഷ് ,ടൈഗർ ഷ്രോഫിനൊപ്പമുള്ള ഗണപത് -പാർട്ട് വൺ എന്നിവയാണ് കൃതിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ .
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News