കൊച്ചിയിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും

ബ്രഹ്മപുരത്തെ കമ്പനിക്കെതിരെ പരിശോധന നടത്തുന്നുവെന്ന് മന്ത്രി പി രാജീവ്. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ഉറവിട മാലിന്യ സംസ്കരണ പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രഹ്മപുരത്ത് ഇന്നത്തോടു കൂടി പ്രശ്നം പൂർണമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. കമ്പനിയ്‌ക്കെതിരെ അന്വേഷണം നടത്തുന്നതിൽ സർക്കാരിന് തടസ്സമില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെയും മന്ത്രി വിമർശിച്ചു.

ഉറവിട മാലിന്യ സംസ്കരണ പദ്ധതി വേഗത്തിൽ നടപ്പിലാക്കും. കൊച്ചിയിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. തീപിടിക്കാനിടയായ സാഹചര്യം പരിശോധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News