ഗ്യാസ് ചോർന്ന് വീടിന് തീപിടിച്ചു

പത്തനംതിട്ടയിൽ ഗ്യാസ് ചോർന്ന് തീ പിടുത്തം.കല്ലായിയില്‍ രതീഷിന്‍റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീടിന്‍റെ അടുക്കള അപകടത്തിൽ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.

സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്നും പുക ഉയരുന്നതുകണ്ട് അയല്‍വാസികളാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. വീട്ടിലുണ്ടായിരുന്ന സിലിണ്ടര്‍ ചോര്‍ന്നതാണ് അപകട കാരണം. അടുക്കളയുടെ പുറത്തുണ്ടായിരുന  വിറകടുപ്പില്‍ നിന്ന് തീ ഗ്യാസിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News