ബ്രഹ്മപുരത്ത് 70 ശതമാനം പുകയും ശമിപ്പിക്കാന്‍ കഴിഞ്ഞതായി കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു. വായു മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മാലിന്യനീക്കം വൈകാതെ പുനരാരംഭിക്കുമെന്നും മേയര്‍ അറിയിച്ചു. ബ്രഹ്മപുരത്ത് ചേര്‍ന്ന അവലോകനയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
52 ഹിറ്റാച്ചികളുടെ സഹായത്തോടെ മുപ്പതിലധികം ഫയര്‍ യൂണിറ്റുകള്‍ ചേര്‍ന്നാണ് ബ്രഹ്മപുരത്ത് പുക ശമിപ്പിക്കാനുള്ള ശ്രമം തുടരുന്നത്. പകലും രാത്രിയും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി വലിയൊരു ശതമാനം സ്ഥലത്തെ പുക ശമിപ്പിക്കാന്‍ കഴിഞ്ഞതായി മേയര്‍ അനില്‍ കുമാര്‍ പറഞ്ഞു. ആരോഗ്യ വിഭാഗം കൂടുതല്‍ ശക്തമായി ഇടപെടും. വായു മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യനീക്കം വൈകാതെ പുനരാരംഭിക്കുമെന്നും മേയര്‍ അറിയിച്ചു.
എറണാകുളം കളക്ടറായി ചുമതലയേറ്റ ശേഷം എന്‍ എസ് കെ ഉമേഷ് ആദ്യമെത്തിയത് ബ്രഹ്മപുരത്തായിരുന്നു. മേയര്‍ക്കൊപ്പം അവലോകന യോഗത്തില്‍ പങ്കെടുത്ത കളക്ടര്‍ പ്രശ്‌ന പരിഹാരത്തിനായി കോര്‍പ്പറേഷന് എല്ലാ പിന്തുണയും നല്‍കുമെന്നറിയിച്ചു. അവലോകന യോഗത്തിനു ശേഷം മേയറും കളക്ടറും മാലിന്യപ്ലാന്റ് സന്ദര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here