മദ്യലഹരിയിൽ തമ്മിൽ തല്ലിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മദ്യലഹഹരിയിൽ പരസ്പരം ഏറ്റുമുട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥരായ ജി ഗിരി, ജോൺ ഫിലിപ്പ് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരിൽ  സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഇവരെപ്പറ്റി വിശദമായ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

സ്ഥാനക്കയറ്റം കിട്ടിയ പൊലീസ് ഉദ്യോഗസ്ഥന്‍റെ യാത്രയയപ്പിനിടയിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ചൊവ്വാഴ്ച മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു യാത്രയയപ്പ് പരിപാടികൾ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News