നരേന്ദ്ര മോദിയുടേത് “ആത്മരതിയുടെ അങ്ങേയറ്റം”

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഇന്ത്യ – ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് മത്സരവേദിയില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരിഹാസം. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായി സ്വന്തം പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ മോദിയെത്തിയത് ആത്മരതിയുടെ അങ്ങേയറ്റമെന്നാണ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്.

‘നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നരേന്ദ്ര മോദിയുടെ ഫോട്ടോ നല്‍കി നരേന്ദ്ര മോദിയെ ആദരിക്കുന്നു’ എന്ന കുറിപ്പോടെയുള്ള ചിത്രം പങ്കുവെച്ച് കൂടുതല്‍ ആത്മരതിക്കായി കാത്തിരിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം. ബിസിസിഐ സെക്രട്ടറി ജയ്ഷാ നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ തന്നെ ഫ്രെയിം ചെയ്ത ഫോട്ടോ സമ്മാനിക്കുന്ന ചിത്രമാണ് കുറിപ്പിനൊപ്പം ജയറാം രമേശ് പങ്കുവെച്ചത്. ഈ സമയം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും നരേന്ദ്ര മോദിക്കൊപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News