ഇഡി അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിത. അന്വേഷണത്തിന്റെ പേരില്‍ വനിതകളെ ഭയപ്പെടുത്താനാണ് ശ്രമം നടത്തുന്നത്. സ്ത്രീ എന്ന നിലയില്‍ തന്റെ അവകാശം മാനിക്കാന്‍ ഇഡി തയാറാകുന്നില്ലെന്നും കവിത ആരോപിച്ചു.
‘കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വനിതകളെ ചോദ്യം ചെയ്യാന്‍ അവരുടെ വീട്ടില്‍ പോകണം എന്നാണ് നിയമം. എന്നാല്‍ ഈ അവകാശം എനിക്ക് നിഷേധിക്കപ്പെട്ടു. വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന അഭ്യര്‍ത്ഥന ഇഡി നിരസിച്ചു’ കവിത മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്‍ഷം അവസാനം തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പുണ്ടെങ്കില്‍ ആ സംസ്ഥാനത്ത് മോദിക്ക് മുമ്പേ ഇഡി എത്തുമെന്നും കവിത ആരോപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി അന്വേഷണ സംഘത്തെ അയക്കുന്നത് സ്വന്തം ഭരണ പരാജയം മറച്ച് വയ്ക്കാനാണെന്നും കവിത തുറന്നടിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here