ട്രാഫിക്കില്‍പ്പെട്ട കാറില്‍ നിന്നും ഇറങ്ങിയോടിയ നവവരനെ കണ്ടെത്താനാവാതെ നവവധു

ട്രാഫിക്കില്‍ അകപ്പെട്ട കാറില്‍ നിന്നും നവവരനെ തേടി നവവധു. മൂന്നാഴ്ച മുമ്പാണ് ബംഗളൂരുവിലെ മഹാദേവപുരയില്‍ ട്രാഫിക്കില്‍ അകപ്പെട്ട കാറില്‍ നിന്നും നവവരന്‍ ഇറങ്ങിയോടിയത്. നവവധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലീസ് അന്വേഷണം നടത്തിയെങ്കിലും വരന്‍ എവിടെയാണെന്ന സൂചനപോലും ഇതുവരെ കിട്ടിയിട്ടില്ല.

ഫെബ്രുവരി 15-ന് വിവാഹിതനായ ചിക്കബല്ലപുര്‍ സ്വദേശിയായ യുവാവിനെയാണ് പിറ്റേദിവസം മുതല്‍ കാണാതായത്. നവവധുവിനോടൊപ്പം ദേവാലയത്തില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോള്‍ ഇയാള്‍ കാറില്‍നിന്നും ഇറങ്ങിയോടുകയായിരുന്നു. വധു കാറില്‍ നിന്നിറങ്ങി പിന്തുടരാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

വിവാഹത്തിന് തൊട്ടുപിന്നാലെ, മുന്‍ കാമുകി തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞതായി നവവധു പറയുന്നുണ്ട്. എന്തൊക്കെ വന്നാലും താനും കുടുംബവും ഒപ്പമുണ്ടാകുമെന്ന് വരന് വാക്കുകൊടുത്തിരുന്നെന്നും നവവധു പറയുന്നു. പ്രണയത്തില്‍നിന്ന് പിന്മാറുമെന്ന് ഉറപ്പുനല്‍കിയതിനാലാണ് താന്‍ വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകി ഭീഷണിപ്പെടുത്തിയെന്നും ഇതിനെ തുടര്‍ന്നാണ്ടായ മാനസിക പ്രയാസത്തിലാണ് ഭര്‍ത്താവ് ഒളിച്ചോടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News