ബിആര്‍എസ് നേതാവ് കെ കവിതയുടെ നിരാഹാര സമരത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. ജന്തര്‍ മന്ദിറില്‍ നിന്ന് വേദി മാറ്റാനാണ് പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വനിതാ സംവരണ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കവിതയുടെ നിരാഹാരം. അതേസമയം, പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കവിത പറഞ്ഞു.
മോദി സര്‍ക്കാര്‍ ഭരണം എല്ലാ വകുപ്പുകളിലും പരാജയമാണെന്ന് കവിത വ്യക്തമാക്കി. ഏജന്‍സികളുടെ തലവന്മാരുടെ കാലാവധി നീട്ടി നല്‍കുന്നത് പ്രത്യേക താല്‍പര്യം ഉള്ളതിനാലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ അന്വേഷണ സംഘത്തെ നരേന്ദ്ര മോദി അയക്കുന്നത് സ്വന്തം ഭരണ പരാജയം മറച്ച് വെക്കാനാണെന്നും കവിത പറഞ്ഞു. രാജ്യത്തെ രണ്ട് എഞ്ചിനുകളില്‍ ഒന്ന് പ്രധാനമന്ത്രിയും മറ്റൊന്ന് അദാനിയുമാണെന്നും കവിത കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here