ആര്‍ബിഐ പുറത്തിറക്കിയിരിക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി സ്വീകരിക്കുന്ന ആദ്യ മെട്രോയായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. പാര്‍ക്കിംഗ് നിരക്കുകള്‍ ഇനി ഇ-റുപ്പിയായും നല്‍കാനുള്ള സംവിധാനമാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. തൈക്കൂടം മെട്രോ സ്റ്റേഷനോട് അനുബന്ധിച്ചുള്ള പാര്‍ക്കിംഗിലാണ് ഈ സേവനം ആദ്യം ലഭിക്കുക. പിന്നീട്, മറ്റ് സ്റ്റേഷനുകളിലെ പാര്‍ക്കിംഗുകളിലേക്കും ആ സൗകര്യം വ്യാപിപ്പിക്കും.
ടെക്നോളജി സ്റ്റാര്‍ട്ട് അപ്പ് ആയ അനന്തം ഓണ്‍ലൈനാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ സഹകരണത്തോടെ കൊച്ചി മെട്രോ പാര്‍ക്കിംഗില്‍ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇ-റുപ്പി സേവനം നല്‍കുന്ന ബാങ്കുകളുടെ ഡിജിറ്റല്‍ വാലറ്റുകള്‍ വഴി പൊതുജനങ്ങള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ഈ സേവനത്തിന്റെ ഉദ്ഘാടനം കെഎംആര്‍എല്‍ എംഡി ശ്രീ ലോക്നാഥ് ബെഹ്റ നാളെ രാവിലെ 10.30ന് തൈക്കൂടം മെട്രോ സ്റ്റേഷന്‍ പാര്‍ക്കിംഗില്‍ നടത്തും. ആര്‍ബിഐ, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, അനന്തം ഓണ്‍ലൈന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here