സ്വയം പ്രതിരോധമുറകള്‍ പഠിക്കാന്‍ എല്ലാ ജില്ലകളിലും വാക്ക് ഇന്‍ ട്രെയിനിങ്

അതിക്രമങ്ങള്‍ നേരിടുന്നതിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊലീസിന്റെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ (മാര്‍ച്ച് 11, 12) എല്ലാ ജില്ലകളിലും സൗജന്യ പരിശീലനം നല്‍കും. സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ‘ജ്വാല’ എന്ന പേരിലുള്ള വാക്ക് ഇന്‍ ട്രെയിനിങ് നല്‍കുന്നത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ ഒന്‍പതിന് എല്ലാ ജില്ലകളിലും ജില്ലാ പൊലീസ് മേധാവിമാര്‍ ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് 11, 12 തീയതികളില്‍ ദിവസേന നാലു ബാച്ചുകളിലാണ് പരിശീലനം. 9 മണിക്കും 11 മണിക്കും 2 മണിക്കും 4 മണിക്കുമായി നടക്കുന്ന പരിശീലനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ shorturl.at/eBVZ4 എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

കേരള പൊലീസിന്റെ ആഭിമുഖ്യത്തില്‍ 2015ല്‍ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളില്‍ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാവുന്നതാണ്. ഫോണ്‍ : 0471-2318188.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News