കൊടുംചൂടില്‍ ഉരുകി കോഴിക്കോടും തിരുവനന്തപുരവും

കോഴിക്കോടും തിരുവനന്തപുരത്തും കനത്ത ചൂട്. രണ്ട് ജില്ലകളിലെയും മലയോര മേഖലയില്‍ ചൂട് 54 ഡിഗ്രിക്ക് മുകളിലാണ്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചിലയിടങ്ങളില്‍ ചൂട് 45 ഡിഗ്രിക്ക് മുകളിലാണ്. അതേസമയം, ഇടുക്കിയും വയനാടും ഒഴികെ മറ്റു ജില്ലകളില്‍ ചൂട് 40-45 ഡിഗ്രിക്ക് ഇടയിലാണ്. സംസ്ഥാനത്തെ താപസൂചികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. താപനിലയും ഈര്‍പ്പവും ചേര്‍ത്താണ് സൂചിക തയ്യാറാക്കിയത്.

10, 11 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും 12ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഒന്നര മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങി ഉള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, കേരള തീരത്ത് മത്സ്യബന്ധത്തിന് തടസ്സമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News