അഭിജിത്ത് ഋതികയായി, യാബിന് പ്രണയസാക്ഷാത്കാരം

ആലപ്പുഴ സ്വദേശിനി ഋതികയും കോമല്ലൂര്‍ സ്വദേശി യാബിനും വിവാഹിതരായപ്പോള്‍ വീണ്ടുമൊരു ട്രാന്‍സ്ജന്‍ഡര്‍ കല്യാണത്തിനാണ് കേരളം സാക്ഷിയായത്. ചുനക്കര മഹാദേവര്‍ ക്ഷേത്രത്തില്‍വച്ചാണ് ഋതികയുടെ കഴുത്തില്‍ യാബിന്‍ താലി ചാര്‍ത്തിയത്. ആലപ്പുഴ സ്വദേശി അഭിജിത്തും കോമല്ലൂര്‍ സ്വദേശി യാബിനും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. അഭിജിത്ത് പിന്നീട് ഋതികയായി മാറുകയായിരുന്നു.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായായിരുന്നു വിവാഹം. പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോള്‍ 6 വര്‍ഷത്തെ പ്രണയം കൂടിയാണ് ഇരുവര്‍ക്കും സാക്ഷാത്കരിക്കപ്പെടുന്നത്. പരിചയപ്പെട്ടത് മുതല്‍ ഇന്നുവരെയുള്ള ജീവിതയാത്രയില്‍ തനിക്കൊപ്പമുണ്ടായിരുന്നത് യാബിന്‍ മാത്രമാണ്. ആ യാത്രക്കിടയിലാണ് അഭിജിത്ത് യാബിന്റെ സ്വന്തം ഋതികയായി മാറിയത്. ആണായി ജീവിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നും യാബിനൊപ്പം കല്യാണം കഴിച്ച് ജീവിക്കാനായിരുന്നു ആഗ്രഹമെന്നും ഋതിക പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News