മൊബൈലില്‍ വന്ന ലിങ്ക് തുറന്നു, സൈബര്‍ തട്ടിപ്പിനിരയായതായി നഗ്മ

താന്‍ സൈബര്‍ തട്ടിപ്പിനിരയായെന്ന പരാതിയുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. മൊബൈലിലേക്ക് വന്ന എസ്.എം.എസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു ലക്ഷം രൂപയാണ് നഷ്ടമായതെന്നും താന്‍ കബളിപ്പിക്കപ്പെട്ടെന്നും അവര്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ (കെവൈസി) അപ്‌ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈല്‍ ഫോണിന്റെ റിമോട്ട് ആക്‌സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയായിരുന്നുവെന്ന് നഗ്മ പറഞ്ഞു.

മുംബൈ സൈബര്‍ ക്രൈം പൊലീസിലാണ് നഗ്മ പരാതി നല്‍കിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവതാരകയും നടിയുമായ ശ്വേതാ മേനോനും സമാനമായ രീതിയില്‍ അമ്പത്തേഴായിരം രൂപ നഷ്ടമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News