ചൂടിനെ തണുപ്പിക്കുമോ? സംസ്ഥാനത്ത് മഴവരുന്നൂ….

വേനലില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി മഴ വരുന്നൂ. മാര്‍ച്ച് 11,12,13 തിയതികളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും എറണാകുളത്ത് ശനിയാഴ്ചയും ഇടുക്കിയില്‍ ശനി, തിങ്കള്‍ ദിവസങ്ങളിലും മഴ ലഭിക്കും.

കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11:30 വരെ 0.2 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here