ദുരിതപ്പെയ്ത്ത് ഒഴിച്ചുനിര്‍ത്തിയാല്‍ മഴയെ ആസ്വദിക്കുന്നവരാണ് ഏവരും. എന്നാല്‍ ചൈനയുടെ തലസ്ഥാനമായ ബീജിംഗ് നിവാസികള്‍ ഒരു മഴ പെയ്തതിന്റെ ആശങ്കയിലാണ്. അതാണെങ്കിലോ.. വെറും മഴയല്ല.. ‘പുഴുമഴ’
തലസ്ഥാനത്തെ തെരുവുകളില്‍ ‘പുഴുമഴ’ പെയ്യുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ലോകം ഈ വാര്‍ത്ത ശ്രദ്ധിച്ചത്. റോഡിലും വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമൊക്കെ പുഴുക്കള്‍ വീണുകിടക്കുന്നതായും വീഡിയോയിലുണ്ട്.
എന്താണ് ഇതിനു പിന്നിലെ സത്യാവസ്ഥയെന്ന് ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഈ വിചിത്ര പ്രതിഭാസത്തിനു കാരണമെന്താണെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. സമീപത്തെ പോപ്ലര്‍ മരത്തില്‍ നിന്ന് കാറ്റുവീശിയപ്പോള്‍ പറന്നെത്തിയതാകാമെന്നും അതുമല്ലെങ്കില്‍ മേഖലയില്‍ വീശിയടിച്ച കാറ്റിനൊപ്പം ദൂരെയെവിടെ നിന്നെങ്കിലും പുഴുക്കള്‍ എത്തിയതാകാമെന്നുമാണ് നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here