മെസിയെക്കാള്‍ നേരിടാന്‍ ബുദ്ധിമുട്ടുള്ളത് ക്രിസ്റ്റ്യാനോയെ: തോമസ് മുള്ളര്‍

മെസിയെക്കാള്‍ നേരിടാന്‍ ബുദ്ധിമുട്ട് റൊണാള്‍ഡോയെ ആണെന്ന് തോമസ് മുള്ളര്‍. ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് ശേഷമാണ് ലയണല്‍ മെസിക്ക് എതിരെയുള്ള പ്രസ്താവനയുമായി തോമസ് മുള്ളര്‍ രംഗത്തെത്തിയത്. പാരീസ് സെയിന്റ് ജര്‍മനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മുള്ളറിന്റെ ഇത്തരമൊരു പരാമര്‍ശം.

കളിക്കളത്തില്‍ നേരിടാന്‍ മെസിയെക്കാള്‍ ബുദ്ധിമുട്ടുള്ള താരമാണ് റയല്‍ മാഡ്രിഡില്‍ ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോ എന്നും മെസി എതിര്‍നിരയില്‍ വന്നപ്പോഴെല്ലാം തന്റെ ടീം ജയിച്ചിട്ടുണ്ടെന്നും തോമസ് മുള്ളര്‍ വ്യക്തമാക്കി. പിഎസ്ജിയിലും ബാഴ്സലോണയിലുമായി ബയേണ്‍ മ്യൂണിക്കിനെതിരെ എട്ട് തവണയാണ് ലയണല്‍ മെസി ചാമ്പ്യന്‍സ് ലീഗില്‍ നോക്ക്ഔട്ട് ഘട്ടത്തില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ അഞ്ചെണ്ണത്തിലും തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

അതേസമയം, മെസി എന്ന ഫുട്ബോള്‍ താരത്തിന്റെ വ്യക്തിഗത കഴിവിനെയും ലോകകപ്പ് പ്രകടനത്തെയും മുള്ളര്‍ ബഹുമാനിക്കുന്നുമുണ്ട്. ഒരു ടീമിനെ ഒറ്റയ്ക്ക് അദ്ദേഹം നയിച്ചു. പക്ഷേ, പിഎസ്ജിയെ പോലൊരു ടീമില്‍ കളിക്കുമ്പോള്‍ സ്ഥിതി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News