പരീക്ഷ കഴിഞ്ഞു, പിന്നാലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികള്‍

തമിഴ്നാട്ടില്‍ പരീക്ഷയ്ക്ക് പിന്നാലെ സ്‌കൂളിലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികള്‍. ധര്‍മപുരി മല്ലപുരത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു.

സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സ്‌കൂളില്‍ അതിക്രമം കാട്ടിയത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞ ശേഷം ക്ലാസ് മുറികളിലേക്ക് പോയി അലമാരയില്‍ സൂക്ഷിച്ചിരുന്ന പേപ്പറുകളും പുസ്തകങ്ങളും വലിച്ചുകീറിയതായി ഒരു അധ്യാപകന്‍ പറഞ്ഞു.

തുടര്‍ന്ന് മേശകളും ബെഞ്ചുകളും ഫാനുകളും ഉള്‍പ്പെടെ അടിച്ചുതകര്‍ക്കുകയായിരുന്നു. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ഥികള്‍ ചെവികൊണ്ടില്ലെന്നും അധ്യാപകന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ 5 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും ബോര്‍ഡ് പരീക്ഷ എഴുതാന്‍ അവരെ അനുവദിക്കുമെങ്കിലും ക്ലാസിലിരുത്തില്ലെന്നും വിദ്യാഭ്യാസ ഓഫീസര്‍ കെ.ഗുണശേഖരന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News