ത്രിപുരയിലെ സമാധാന അന്തരീക്ഷം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് എസ്എഫ്ഐ

ത്രിപുരയിലെ ബിജെപി ആക്രമണങ്ങളെ അപലപിച്ച് എസ്എഫ്ഐ. ബിജെപി-ആര്‍എസ്എസ് അക്രമങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചു. ത്രിപുരയിലെ സമാധാന അന്തരീക്ഷം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. ത്രിപുര സര്‍ക്കാരും ഭരണകൂടസംവിധാനങ്ങളും മൂക കാഴ്ചക്കാരായി തുടരുകയാണ്. അക്രമത്തെ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും എസ്എഫ്ഐ വ്യക്തമാക്കി.

ബിജെപി-ആര്‍എസ്എസ് നടത്തുന്ന ക്രിമിനല്‍ ഗുണ്ടായിസത്തെ ജനാധിപത്യപരമായി ചെറുക്കാന്‍ ത്രിപുരയിലെ ജനങ്ങള്‍ ഉയര്‍ന്നുവരണം. അക്രമത്തിനിരയായവര്‍ക്ക് എസ്എഫ്ഐ ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചു. ത്രിപുരയിലെ അക്രമങ്ങള്‍ക്കെതിരെ ദേശീയ വ്യാപകമായ പ്രതിഷേധത്തിന് എസ്എഫ്‌ഐ ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News