അഭിമാന നിമിഷം, വനിതാ പ്രീമിയര്‍ ലീഗില്‍ കേരളത്തിന്റെ മിന്നു മണിക്ക് അരങ്ങേറ്റം

കേരളത്തിന്റെ അഭിമാനമായി മിന്നുമണി. വനിതാ പ്രീമിയര്‍ ലീഗിലെ ഏക മലയാളി സാന്നിധ്യമായ കേരളത്തിന്റെ മിന്നു മണി അരങ്ങേറ്റം കുറിച്ചു. മുംബൈ ഇന്ത്യന്‍സിനെതിരായ വനിതാ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ പോരാട്ടത്തിനുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ ഇലവനിലാണ് മിന്നുമണി ഇടംപിടിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് വേണ്ടി പക്ഷെ മിന്നുമണിക്ക് തിളങ്ങാനായില്ല. എട്ടാമതായി ക്രീസിലെത്തിയ മിന്നു മണി മൂന്ന് പന്ത് നേരിട്ട് റണ്ണൊന്നും നേടാതെ മടങ്ങുകയായിരുന്നു. ഡല്‍ഹി 18 ഓവറില്‍ 105 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുത്തു. പ്രീമിയര്‍ ലീഗ് ലേലത്തില്‍ ടീമിലിടം കിട്ടിയ ഏക കേരള താരവും മിന്നുവാണ്.

ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മുംബൈ ഒന്നാം സ്ഥാനത്തും ഡല്‍ഹി രണ്ടാം സ്ഥാനത്തുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News