ലഹങ്കയില്‍ അതീവ സുന്ദരിയായി നന്ദന

ബാലതാരമായി വന്ന് മലയാളി മനസില്‍ ഇടം പിടിച്ച അഭിനേത്രിയാണ് നന്ദന വര്‍മ്മ. ലഹങ്കയില്‍ അതിസുന്ദരിയായ താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നന്ദന തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

മഞ്ഞയും ചുവപ്പു കോമ്പിനേഷന്‍ വരുന്ന ലഹങ്കയിലാണ് നന്ദന വര്‍മ്മ അതിസുന്ദരിയായി എത്തിയിരിക്കുന്നത്. സ്ലീവ്ലസ് ക്രോപ്പ് ടോപ്പാണ് നന്ദന അണിഞ്ഞിരിക്കുന്നത്. അരുണ്‍ ദേവ് ആണ് സ്‌റ്റൈലിസ്റ്റ്. ഡയോണ്‍, റിസ്വാന്‍ എന്നിവരാണ് ഫോട്ടോഗ്രഫി. വികാസാണ് മെക്കപ്പ്.

രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലൂടയാണ് നന്ദന മലയാള സിനിമയിലേക്ക് എത്തുന്നത്.ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 1987, ഗപ്പി, അഞ്ചാം പാതിര, സണ്‍ഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് നന്ദന അഭിനയിച്ച മറ്റുചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News