തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പന്ത്രണ്ടര കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍

മലപ്പുറം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പന്ത്രണ്ടര കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് എക്സൈസ് കസ്റ്റഡിയിലെടുത്തു.

ആര്‍പിഎഫ്, എക്സൈസ് സംയുക്ത പരിശോധനക്കിടെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കപ്പട്ട നിലയില്‍ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ലഭിച്ചത്. ആറ് പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയായിരുന്നു സംഭവം. റെയ്ഡ് ഭയന്ന് ബാഗ് ഉപേക്ഷിച്ച് കഞ്ചാവ് കടത്ത് സംഘം രക്ഷപ്പെട്ടതായി സംശയിക്കുന്നു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആര്‍പിഎഫ് സി.ഐ കെ സുനില്‍കുമാര്‍, എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ നൗഷാദ്, പ്രിവന്റീവ് ഓഫീസര്‍ രവീന്ദ്രനാഥ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപി പ്രമോദ്, അനൂപ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News