സ്വപ്ന സുരേഷിന് തിരുത്തുമായി ജന്മഭൂമി

സ്വപ്ന സുരേഷിന് തിരുത്തുമായി ജന്മഭൂമി. ഫേസ്ബുക്ക് ലൈവില്‍ ആരോപണവുമായി എത്തിയ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന പരാമര്‍ശിച്ച വ്യക്തിയുടെ പേരാണ് ജന്മഭൂമിയും മറ്റ് മാധ്യമങ്ങളും തിരുത്തിയത്. സ്വപന പറയുന്നയാള്‍ വിജയ് പിള്ളയല്ല, വിജേഷ് പിള്ളയാണെന്നായിരുന്നു ആരോപണം പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം ജന്മഭൂമിയുടെ തലക്കെട്ട്. പിന്നാലെ ദൃശ്യമാധ്യമങ്ങളും പേര് തിരുത്തി.

പുതിയ ആരോപണവുമായി രംഗത്തെത്തിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ക്ക് പിന്നിലെ തിരക്കഥയിലേക്ക് സൂചന നല്‍കുന്നതാണ് ഫേസ്ബുക്ക് ലൈവിന് പിന്നാലെ ജന്മഭൂമിയില്‍ വന്ന വാര്‍ത്ത. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിജയ് പിള്ള എന്നയാള്‍ തന്നെ സമീപിച്ചെന്ന് സ്വപ്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജന്മഭൂമിയില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ. ‘സ്വപ്ന വെളിപ്പെടുത്തിയ ആള്‍ വിജയ് പിള്ളയല്ല, വിജേഷ് പിള്ള’. ഫേസ്ബുക്ക് ലൈവിലുടനീളം വിജയ് പിള്ളയെന്ന് ആരോപണം സ്വപ്ന ആവര്‍ത്തിക്കുമ്പോള്‍ ഈ പുതിയ അവതാരത്തിന്റെ പേര് അതല്ലെന്ന് ജന്മഭൂമിക്ക് എവിടെ നിന്ന് വിവരം കിട്ടി എന്നതാണ് പ്രധാന ചോദ്യം. പിന്നാലെ അതുവരെ വിജയ് പിള്ളയെന്ന് നല്‍കിയ മുഖ്യധാരാ ദൃശ്യമാധ്യമങ്ങളും പേര് തിരുത്തി.

ഫേസ്ബുക്ക് ലൈവ് പൂര്‍ത്തിയായി നിമിഷങ്ങള്‍ക്കകം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കണ്ട് വിഷയത്തില്‍ പ്രതികരിച്ചതും സംശയത്തിന് ബലം നല്‍കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News