ഇന്‍സ്റ്റയില്‍ 20 മില്യണ്‍ പേര് പിന്തുടരുന്ന അല്ലു അര്‍ജ്ജുന്‍ പിന്തുടരുന്നത് ആ ഒരാളെ!

തെന്നിന്ത്യയിലെ യംഗ് ആക്ഷന്‍ ഹീറോയാണ് അല്ലു അര്‍ജുന്‍. മലയാളികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ച മറുനാടന്‍ താരം കൂടിയാണ് അല്ലു. ഇപ്പോളിതാ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള നടനായി മാറിയിരിക്കുകയാണ് താരം.

20 മില്ല്യണ്‍ ആളുകളാണ് ഇപ്പോള്‍ അല്ലു അര്‍ജുന്റെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേര്‍സായി ഉള്ളത്. ഇതുവരെ 564 പോസ്റ്റുകളാണ് അല്ലു ഇട്ടിരിക്കുന്നത്. ഒരേ ഒരാളെ മാത്രമേ അല്ലു അര്‍ജുന്‍ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. അത് ഭാര്യ സ്നേഹ റെഡ്ഡിയെ ആണ്.

അതേസമയം, അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 അണിയറയില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News