സോഷ്യല്‍ മീഡിയയിലൂടെ ചേച്ചി തിരിച്ചു വരുന്നു, എബി സുരേഷ് പറയുന്നു

ഈ അടുത്തകാലത്ത് മലയാളികളെ ഏറ്റവും സങ്കടത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു സുബി സുരേഷിന്റെ മരണം. അഭിനേത്രിയായും അവതാരകയായും നര്‍ത്തകിയായുമൊക്കെ പ്രേക്ഷക മനസ് കീഴടക്കിയ സുബിയുടെ മരണം ഞെട്ടലോടു കൂടിയാണ് മലയാളികള്‍ കേട്ടത്. ഇപ്പോഴിതാ സുബിയുടെ സഹോദരന്‍ എബി സുരേഷ് പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. സുബിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ സജീവമാകുമെന്നും മരിക്കുന്നതിന് മുമ്പ് റെക്കോര്‍ഡ് ചെയ്ത വ്‌ളോഗ് പബ്ലീഷ് ചെയ്യാന്‍ തീരുമാനിച്ചതായും എബി പറയുന്നു. ചേച്ചിയ്ക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി പറയുന്നതായും എബി അറിയിച്ചു.

എബി സുരേഷിന്റെ വാക്കുകള്‍

എബി സുരേഷ് പറഞ്ഞത് ചേച്ചി വളരെയെധികം ആഗ്രഹിച്ച് തുടങ്ങിയതാണ് ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലുമൊക്കെ. ആശുപത്രിയില്‍ വച്ചുപോലും പറയുമായിരുന്നു, ‘ഞാന്‍ കുറച്ച് വീഡിയോകള്‍ എടുത്തുവെച്ചിട്ടുണ്ട്. അത് വേഗം ഇടണം. ആശുപത്രിയില്‍ നിന്ന് വരുമ്പോഴേക്കും അപ്ലോഡ് ചെയ്യണം’ എന്ന്. ആശുപത്രിയിലായിരുന്നപ്പോഴും ചേച്ചിയുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ഞങ്ങള്‍ കളയുന്നില്ല എന്ന് തീരുമാനിക്കുകയാണ്. എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഇത് ഉപയോഗിക്കും. ചേച്ചി എടുത്തു വെച്ചിരിക്കുന്ന വീഡിയോകള്‍ ഞങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പോകുകയാണ്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണം. കൂടെ നിന്നതിന് നന്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News