‘പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക്

മലയാളത്തിലെ പല മികച്ച ചിത്രങ്ങളും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാറുണ്ട്. അവയെല്ലാം പലപ്പോഴും വന്‍ വിജയവുമാവാറുണ്ട്. അത്തരത്തില്‍ സമീപകാലത്ത് മലയാളത്തില്‍ നിന്ന് ഏറ്റവുമധികം റീമേക്കുകള്‍ ചെയ്തത് തെലുങ്കിലാണ്. ദൃശ്യം 2, കപ്പേള, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ തെലുങ്കിലേക്ക് റീമേക്കിനൊരുങ്ങുകയാണ് മലയാളം ചിത്രമായ ‘പൊറിഞ്ചു മറിയം ജോസ്’.

തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ജോഷി ചിത്രമായിരുന്നു ‘പൊറിഞ്ചു മറിയം ജോസ്’. നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ആണ് ഇപ്പോള്‍ തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. തെലുങ്ക് പ്രേക്ഷകര്‍ക്ക് ആവശ്യമായ മാറ്റങ്ങളോടെയാവും ചിത്രം എത്തുക. ചിത്രത്തിലെ നായകന്‍ ആരെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. എങ്കിലും, നാഗാര്‍ജുന നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട പ്രസന്ന കുമാറിന്റെ സംവിധാന അരങ്ങേറ്റവും കൂടിയായിരിക്കും ചിത്രം. ഏതായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനുവേണ്ടി കാത്തിരിക്കുകയാണ് ചിരഞ്ജീവി ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News