പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് പരിശോധിക്കപ്പെടേണ്ടതാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംഎ ബേബി. വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്നും എംഎ ബേബി പറഞ്ഞു. കോഴിക്കോട് നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലസ്തീനിലെ ഇസ്രായേല്‍ അക്രമങ്ങള്‍ക്കെതിരെ സാര്‍വ്വദേശീയമായി നടക്കുന്ന സമാധാന ക്യാമ്പയിന്റെ ഭാഗമായാണ് കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചത്. ഓള്‍ ഇന്ത്യാ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷനും കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രവും ചേര്‍ന്നാണ് ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഇന്ത്യ പലസ്തീന്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് പരിശോധിക്കപ്പെടേണ്ടതാണെന്ന് എംഎ ബേബി വ്യക്തമാക്കി.
പരിപാടിയോടനുബന്ധിച്ച് പലസ്തീന്‍ കവിതകളുടെ ആലാപനവും ദൃശ്യാവിഷ്‌കാരവും അരങ്ങേറി. കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ ഡോ. ഫസല്‍ ഗഫൂര്‍, പികെ പാറക്കടവ്, കെടി കുഞ്ഞിക്കണ്ണന്‍, പി മോഹനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here