ലോക ബാങ്കിനെ ഇനി ഇന്ത്യൻ വംശജൻ നയിക്കും. അടുത്ത ബാങ്ക് പ്രസിഡണ്ടായി അജയ് ബംഗയെ നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. മഹാരാഷ്ട്ര സ്വദേശിയാണ് 63 കാരനായ അജയ് ബംഗ.
ലോകത്തെ മുഴുവൻ രാഷ്ട്രങ്ങൾക്കും കടം കൊടുക്കുന്ന ലോക ബാങ്കിനെ നയിക്കാൻ ഇന്ത്യയിൽ ജനിച്ച ഒരാൾ ഇതാദ്യമായി എത്തുകയാണ്. 2007 മുതൽ അമേരിക്കൻ പൗരനായി ജീവിക്കുന്ന അജയ് ബംഗയെ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്. മാസ്റ്റർ കാർഡ് കമ്പനിയുടെ സിഇഒയും പ്രസിഡന്റുമായിരുന്നു അജയ് ബംഗ. നോബൽ പുരസ്കാര ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോസഫ് സ്റിഗ്ലിട്സടക്കം 53 പ്രമുഖർ പിന്തുണയുമായി ബംഗക്കൊപ്പമുണ്ട്.
1944ൽ ബ്രട്ടൻവുഡ് സമ്മേളനത്തിൽ പിറവിയെടുത്ത ലോക ബാങ്ക് ഇതുവരെയും നയിച്ചിട്ടുള്ളത് അമേരിക്കൻ പൗരന്മാരാണ്. ഇത്തവണ റഷ്യ ചൈന അടക്കമുള്ള രാജ്യങ്ങളുമായി ചേർന്ന് സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിൽ അജയ് ബംഗ സ്വാഭാവിക വിജയം നേടും. ഭക്ഷ്യ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളിൽ ബംഗയുടെ നേതൃത്വം മികച്ചുനിൽക്കും എന്നാണ് അമേരിക്കൻ പക്ഷത്തിന്റെ പ്രചാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here