സമീക്ഷ യുകെ ബെൽ ഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ലണ്ടനിലെ മലയാളികൾ രൂപീകരിച്ച ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വടക്കൻ അയർലൻഡിലെ ബെൽ ഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം സെൻറ് തെരേസാസ് ചർച്ച് ഹാളിൽ നടന്നു.

മാർച്ച് 4 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നടന്ന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബ്രാഞ്ച് പ്രസിഡൻറ് ജോബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമീക്ഷUK ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ സാംസ്കാരിക സംഘടനകളും, പാർട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സമീക്ഷ യുകെയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.

പുതിയ ഭാരവാഹികൾ

പ്രസിഡൻറ് – ജോബി
വൈസ് പ്രസിഡൻറ് – ശാലു പ്രീജോ

സെക്രട്ടറി – റിയാസ്
ജോ സെക്രട്ടറി – അരുൺ

ട്രഷറർ – ജോൺസൺ

കമ്മിറ്റി അംഗങ്ങൾ:
സജി
ദീപക്
അലക്സാണ്ടർ
വിനയൻ
രാജൻ മാർക്കോസ്
നെൽസൺ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration