ജർമ്മനിയിലെ പള്ളിയിൽ വെടിവയ്പ്പ്, നിരവധിപ്പേർ കൊല്ലപ്പെട്ടു

വടക്കൻ ജർമ്മൻ നഗരമായ ഹാംബർഗിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗെ സ്ട്രീറ്റിലാണ് സംഭവം. ഏഴ് പേർ കൊല്ലപ്പെട്ടതാതും നിരവധിപ്പേർക്ക് പരുക്കേറ്റതായുമാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു വെടിവയ്‌പ്പെന്നും വിവരം ലഭിച്ച ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയതായും പൊലീസ് പറഞ്ഞു. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറവായതിനാൽ വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് പ്രദേശവാസികളോട് നിർദ്ദേശിച്ചു. ആക്രമണത്തിൽ ഹാംബർഗ് മേയർ പീറ്റർ ഷ്‌ചെൻഷർ ആശങ്ക രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News