ത്രിപുരയിലെ ബിജെപി ആക്രമണം പുറംലോകമറിയുന്നില്ല: എ.എ. റഹീം എംപി

ത്രിപുരയിലെ ബിജെപി ആക്രമണം പുറംലോകമറിയുന്നില്ലെന്ന് എ.എ റഹീം എംപി. പ്രതിപക്ഷ പാർട്ടികളുടെ എംപി തല സംഘം ഇന്ന് ത്രിപുര സന്ദർശിക്കുമെന്നും 4 സംഘങ്ങളായി തിരിഞ്ഞാണ് സന്ദർശനമെന്നും എ.എ റഹീം കൈരളി ന്യൂസിനോട് പറഞ്ഞു. ത്രിപുരയിലെ അപകട സാഹചര്യം വിലയിരുത്താനാണ് ശ്രമമെന്നും ഗവർണറെ കണ്ട് നടപടി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎം രാജ്യസഭാ കക്ഷി നേതാവ്‌ എളമരം കരീം എംപി, എ എ റഹീം എംപി എന്നിവരുടെ നേതൃത്വത്തിലാണ് എട്ടംഗസംഘം ഇന്ന് ത്രിപുര സന്ദർശിക്കുന്നത്‌. ഇവർക്കു പുറമെ സിപിഐഎം എംപിമാരായ പിആർ നടരാജൻ, ബികാഷ് രഞ്ജൻ ഭട്ടാചാര്യ, സിപിഐ എംപി ബിനോയ് വിശ്വം, 2 കോൺഗ്രസ് എംപിമാർ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News