നിയമനിർമ്മാണം: ഓർത്തഡോക്സ് സഭയുടെ അടിയന്തര സുന്നഹദോസ് യോഗം ഇന്ന്

സഭാ തർക്കം പരിഹരിക്കുന്നതിനായി നിയമനിർമാണത്തിന് സർക്കാർ നീക്കം നടത്തുന്നതിനിടെ ഓർത്തഡോക്സ് സഭയുടെ അടിയന്തര സുന്നഹദോസ് യോഗം ഇന്ന് കോട്ടയത്ത് ചേരും. വിഷയം ചർച്ച ചെയ്യാൻ സഭാ മാനേജിംഗ് കമ്മിറ്റിയും ഇന്ന് വിളിച്ചുചേർത്തിട്ടുണ്ട്. സുപ്രീംകോടതി വിധി മറികടന്നുകൊണ്ട് നിയമനിർമ്മാണം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. സർക്കാർ നിയമനിർമ്മാണവുമായി മുന്നോട്ടു പോയാൽ കോടതിയെ സമീപിക്കാനാണ് ഓർത്തഡോക്സ് സഭയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News