മസാല ബോണ്ട്; ഡോ.തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

മസാല ബോണ്ടിനെതിരായ ഇഡി നോട്ടീസ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റിസര്‍വ്വ് ബാങ്ക് സമര്‍പ്പിച്ച എതിര്‍ സത്യവാങ്ങ്മൂലം ഇന്ന് കോടതി പരിശോധിക്കും.

മസാല ബോണ്ടിറക്കാന്‍ കിഫ്ബിക്ക് അനുമതി നല്‍കിയിരുന്നതായി റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയത് ഇഡിക്ക് തിരിച്ചടിയായിരുന്നു. ആക്‌സിസ് ബാങ്ക് മുഖേന പണ സമാഹരണത്തിന് 2018 ല്‍ എന്‍ഒസി നല്‍കിയതായും സത്യവാങ്ങ്മൂലം വ്യക്തമാക്കുന്നു. നിയമപ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങള്‍ കിഫ്ബി പാലിച്ചിട്ടുണ്ടെന്നും, മസാല ബോണ്ട് വഴി സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ ഓരോ മാസവും കിഫ്ബി നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു സത്യവാങ്ങ്മൂലം. റിസര്‍വ്വ് ബാങ്കിന്റെ സത്യവാങ്ങ്മൂലം വൈകിയതു മുലം തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ തുടര്‍വാദം മുടങ്ങിയിരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News