സ്വപ്‌ന പറഞ്ഞത് കള്ളം, താന്‍ ബിജെപി അനുഭാവിയെന്ന് വിജേഷ് പിള്ള

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി വിജേഷ് പിള്ള. സ്വപ്ന പറഞ്ഞത് പച്ചക്കള്ളമാണ്.ഒടിടി പ്ലാറ്റ്ഫോമിലെ വെബ്സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് സ്വപ്നാ സുരേഷിനെ കണ്ടതെന്നാണ് വിജേഷ് വ്യക്തമാക്കുന്നത്. ഹോട്ടല്‍ ലോബിയില്‍ പരസ്യമായിട്ടാണ് ചര്‍ച്ച നടത്തിയതെന്ന് ചൂണ്ടിക്കാണിച്ച വിജേഷ് പിള്ള താനൊരു ബിജെപി അനുഭാവി ആണെന്നും ബിജെപി പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും വ്യക്തമാക്കി. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമില്ലെന്നും വിജേഷ് പിള്ള പറഞ്ഞു. തനിക്ക് ആരുമായും യാതൊരു ബന്ധവുമില്ല. സ്വപ്നയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വിജേഷ് പറഞ്ഞു.

സിപിഐഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററുമായി തനിക്ക് യാതൊരു പരിചയവുമില്ല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് താന്‍ ഒന്നും സംസാരിച്ചിട്ടില്ലായെന്നും വിജേഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുമായി താന്‍ സംസാരിച്ചത് കഴിഞ്ഞമാസം 27നാണെന്നും വിജേഷ് വ്യക്തമാക്കി.

അതേസമയം, വിജേഷ് പിള്ള മൂന്ന് ദിവസം മുന്‍പ് ബെംഗളൂരുവിലെ ഹോട്ടലില്‍ താനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്വപ്ന പറയുന്നത്. ഫേസ്ബുക്ക് ലൈവിലും പിന്നീട് പുറത്തുവിട്ട ഇമെയിലിലും വിജയ് പിള്ള എന്ന പേരാണ് സ്വപ്ന പരാമര്‍ശിച്ചതെങ്കിലും പുറത്തുവിട്ട വാട്‌സ്ആപ്പ് ചാറ്റില്‍ ഈ വ്യക്തി വിജേഷ് പിള്ള എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.

കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വാട്‌സാപ്പ് ചാറ്റുകളും കേന്ദ്രഏജന്‍സികള്‍ക്കടക്കം നല്‍കിയ പരാതിയുടെ വിശദ വിവരങ്ങളും സ്വപ്ന പുറത്തുവിട്ടിരുന്നു. കൊച്ചിയില്‍ പ്രവര്‍ത്തിച്ച ഡബ്ല്യു ജി എന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമയായിരുന്നു വിജേഷ് പിള്ളയെന്നാണ് പുറത്ത് വരുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News