വീണ്ടും ചൈനീസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഷി ജിന്‍പിങ്ങ്. ചൈനീസ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസാണ് ഷി ജിന്‍ പിങ്ങിനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തത്. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനായും ഷി തുടരും. ലി ക്വിയാംഗിനെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കുന്നതിനും നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് തീരുമാനിച്ചു.
നേരത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഷിയെ പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായും സൈനീക മേധാവിയുമായി തെരഞ്ഞെടുത്തിരുന്നു.
കഴിഞ്ഞ ഒരു ദശകമായി ചൈനയെ മുന്നേറ്റത്തിന്റെ പാതയിലേയ്ക്ക് നയിക്കുന്ന ഷിയുടെ സോഷ്യലിസ്റ്റ് സമൃദ്ധി എന്ന ആശയത്തിന് കിട്ടിയ സ്വീകാര്യത കൂടിയാണ് ഇപ്പോള്‍ ലഭിച്ചിരക്കുന്ന മൂന്നാമൂഴം. ചൈനയില്‍ നിന്ന് ദാരിദ്രം തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ അധികാരത്തിലെത്തിയ ഉടനെ ഷി സ്വീകരിച്ച നയങ്ങള്‍ വിജയപ്രാപ്തിയിലെത്തിയിരുന്നു. അസ്വമതവത്തിന്റെ തോത് കുറയ്ക്കാനും അഴിമതി ചെറുക്കാനും ശക്തമായ നടപടികളും ഷി സ്വീകരിച്ചിരുന്നു. 2050 ഓടെ ചൈനയെ മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുമെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലക്ഷ്യത്തിലേയ്ക്ക് മുന്നേറുന്ന ചൈനയെ നയിക്കുന്നത് ഷിയുടെ ചൈനീസ് പ്രത്യേകതകളോട് കൂടിയ സോഷ്യലിസത്തിന്റെ നവീകരിക്കപ്പെട്ട ആശയങ്ങളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here