തെരഞ്ഞെടുപ്പിന് പിന്നാലെ വ്യാപക അക്രമമുണ്ടായ ത്രിപുരയില്‍ പ്രതിപക്ഷ എം.പിമാരുടെ സംഘം ഇന്ന് സന്ദര്‍ശനം നടത്തും. എട്ട് എം.പിമാരുടെ സംഘം ത്രിപുരയിലെത്തുമെന്ന് എളമരം കരീം എം.പി പറഞ്ഞു
എട്ട് എം.പിമാര്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അക്രമബാധിതമേഖലകളും ആക്രമിക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെയും സന്ദര്‍ശിക്കും. തുടര്‍ന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നും സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയ ശേഷം നടപടി ആവശ്യപ്പെടുമെന്നും എളമരം കരീം പറഞ്ഞു. മുന്‍പ് പ്രതിപക്ഷപാര്‍ട്ടികള്‍ ഗവര്‍ണറെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
അക്രമം അഴിച്ചുവിട്ട ബി.ജെ.പിക്കെതിരെയും എളമരം കരീം രംഗത്തെത്തി. ബി.ജെ.പി നടത്തിയത് പൈശാചികമായ ആക്രമണമാണ്. അക്രമം തടയാന്‍ സര്‍ക്കാര്‍ യാതൊരുനടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, ഭരണസംവിധാനം മൊത്തം അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു. അക്രമം അഴിച്ചുവിട്ട ബി.ജെ.പിയുടെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here