സ്വപ്നയുടെ ആരോപണം സിപിഐഎമ്മിനെ ഏശില്ല: എം.വി ഗോവിന്ദൻ മാസ്റ്റർ

സ്വപ്നയുടെ ആരോപണങ്ങൾ തിരക്കഥയെന്നും തന്നെയും പാർട്ടിയെയും അവ ഏശില്ലെന്നും എം.വി ഗോവിന്ദൻമാസ്റ്റർ. ജനകീയ പ്രതിരോധ ജാഥയ്ക്കിടെ ഇടുക്കി നെടുങ്കണ്ടത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ.

ആരോപണങ്ങൾ മാധ്യമസൃഷ്ടിയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഈ തിരക്കഥയ്ക്ക് പിന്നിൽ മാധ്യമങ്ങളാണ്. ചില മാധ്യമങ്ങൾ പേരടക്കം തിരുത്തിക്കൊടുത്തു. ഏഷ്യാനെറ്റും ഇതിൽ കൂട്ടുപ്രതിയാണ്. ജാഥയുടെ വിജയത്തിൽ നിന്നുണ്ടായ പരിഭ്രാന്തിയാണ് സ്വപ്നയുടെ പുതിയ ആരോപണത്തിന് പിന്നിലെന്നും ഈ ആരോപണങ്ങളെ നിയമപരമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News