സ്വപ്നയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയെന്ന് വിജേഷ് പിള്ള

സ്വപ്നയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വിജേഷ് പിള്ള . സ്വപ്നയ്ക്കെതിരെ താന്‍ ഡിജിപിക്ക് മെയില്‍ വഴി പരാതി നല്‍കി കഴിഞ്ഞുവെന്നും വിജേഷ് മാധ്യമങ്ങളോട് പറഞ്ഞു. തന്നോട് ആരും പറഞ്ഞിട്ടല്ല സ്വപ്നയെ കാണാന്‍ പോയതെന്നും തന്റെ കമ്പനിയുടെ ഒരു വെബ് സീരിസ് ചെയ്യാനായി മാത്രമാണ് അവരെ കാണാന്‍ പോയതെന്നും വിജേഷ് പറഞ്ഞു.

ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവര്‍ മറ്റുള്ള കാര്യങ്ങള്‍ എടുത്തിടുകയായിരുന്നു അത് വളരെ പ്ലാന്‍ഡ് ആയി തന്നെയാണ് അവര്‍ തന്നോട് പറഞ്ഞത്. ഇതിന്റെയെല്ലാം സ്‌ക്രിപ്റ്റ് ഞാന്‍ തന്നെ തയ്യാറാക്കുമെന്ന് സ്വപ്ന തന്നോട് പറഞ്ഞിരുന്നു വിജേഷ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം വിജയ് നായര്‍ എന്നൊരാള്‍ തന്നെ സമീപിച്ചെന്ന് സ്വപ്‌ന ആരോപിച്ചിരുന്നു. ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങളാണ് പിന്നീട് ഇത് വിജയ് നായരല്ല വിജേഷ് പിള്ളയാണ് എന്ന് തിരുത്തിയത്.

സ്വപ്ന പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്നാണ് ആരോപിതനായ വിജേഷ് പിളള പറയുന്നത്. ബാംഗ്ലൂരില്‍ സ്വപ്ന തന്നെ കാണാന്‍ വന്നിരുന്നുവെന്നും എന്നാല്‍ വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയാക്കായാണ് കൂടിക്കാഴ്ച്ച നടത്തിയതെന്നും വിജേഷ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ സ്വപ്ന പറഞ്ഞതൊക്കെ വാസ്തവ വിരുദ്ധമാണ്. തനിക്ക് പാര്‍ട്ടിയുമായോ ഗോവിന്ദന്‍ മാസ്റ്ററുമായോ യാതൊരു ബന്ധവുമില്ല. സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും വിജേഷ് പിളള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News