ശുചിമുറിയിലെ ഹീറ്ററില്‍ നിന്നുളള വിഷവാതകം ശ്വസിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മുംബൈയില്‍ വീട്ടിലെ ശുചിമുറിയിലെ ഹീറ്ററില്‍ നിന്നുളള വിഷവാതകം ശ്വസിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഘട്കോപ്പറിലെ കുക്രേജ ടവേഴ്സിലെ ദീപക് ഷാ, ടീന ഷാ എന്നിവരാണ് മരിച്ചത്. വീട്ടുജോലിക്കാരി വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

സമാന സംഭവം ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലുമുണ്ടായി. ഹോളി ആഘോഷത്തിനു ശേഷം കുളിമുറിയില്‍ കയറിയ ദമ്പതികളാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ദീപക് ഗോയല്‍(40) ഭാര്യ ശില്‍പി(36) എന്നിവരാണ് മരിച്ചത്. വെള്ളം ചൂടാക്കാനായി ഉപയോഗിച്ച ഗെയ്‌സര്‍ ഗ്യാസ് ഓഫ് ചെയ്യാന്‍ മറന്നതാകാം അപകട കാരണമെന്നാണ് വിവരം. ശുചിമുറിയില്‍ ശരിയായ വെന്റിലേഷനും ഉണ്ടായിരുന്നില്ല.

കുളിമുറിയില്‍ വെള്ളം ചൂടാക്കാനാണ് ഗെയ്‌സര്‍ ഗ്യാസ് സംവിധാനം ഉപയോഗിക്കുന്നത്.
ഇവ ഉപയോഗിക്കുമ്പോള്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്നത് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. വീടുകളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഡിറ്റക്ടറുകള്‍ സ്ഥാപിക്കേണ്ടതും പ്രധാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News