വേനലിൽ വാടല്ലേ… മനസും ശരീരവും തണുപ്പിക്കാൻ ഇതാ ഒരു ഹെൽത്തി ജ്യൂസ്

വേനല്‍ക്കാലം നമ്മുടെ നാട്ടില്‍ കനത്തുതുടങ്ങിയിരിക്കുകയാണ്. ചൂട് കൂടുന്നതിനനുസരിച്ച് ശരീരം തണുപ്പിക്കാൻ ജ്യൂസുകൾ കുടിക്കുന്നത് നല്ലതാണ്. മനസും ശരീരവും തണുപ്പിക്കാൻ ഒരു ഹെൽത്തി ജ്യൂസ് ട്രൈ ചെയ്താലോ?

Cucumber Lemon Mint Water - Clean Eating Kitchen
വേണ്ട ചേരുവകൾ…

പുതിന ഇല- 1 കപ്പ്
നാരങ്ങ- 4 എണ്ണം
വെള്ളം- 1 ലിറ്റർ
പഞ്ചസാര- 1 കപ്പ്
ഇഞ്ചി- ഒരു ചെറിയ കഷ്ണം

Frozen Mint Lemonade Recipe

തയാറാക്കുന്ന വിധം…

ആദ്യം നാരങ്ങ പിഴിഞ്ഞ്‌ കുരു കളഞ്ഞ് നീരെടുത്ത് മാറ്റിവയ്ക്കണം. ശേഷം മിക്സിയുടെ ജാറിലേക്ക് പുതിന ഇലയും പഞ്ചസാരയും നാരങ്ങാ നീരും ഇഞ്ചിയും വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കണം.

പിന്നീട് ഒരു അരിപ്പ വച്ച് അരിച്ച് ഒരു ജാറിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഐസ് ക്യൂബ്സ് ഇട്ടു കൊടുക്കുക. മിന്റ് ലെമൺ ജ്യൂസ് റെഡി… തണുപ്പോടെ തന്നെ കുടിച്ചോളൂ… മനസും ശരീരവും തണുക്കട്ടെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News