സിദ്ധാർഥ് ഇനി ഉയരങ്ങൾ കീഴടക്കും, വി. ശിവൻകുട്ടി

നിശ്ചയദാർഢ്യം കൈമുതലാക്കി ജീവിതത്തോട് പൊരുതുന്ന കൈരളി ടിവിയിലെ മാധ്യമപ്രവർത്തകൻ സിദ്ധാർത്ഥിനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. എറണാകുളം ലോ കോളേജിലെ പരുപാടിയിൽ സംസാരിക്കുന്ന സിദ്ധാർത്ഥിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രശംസ.

കൈരളി ടിവിയിൽ മാധ്യമപ്രവർത്തകനാണ് സിദ്ധാർഥ്. ഡൽഹി ബ്യൂറോയിൽ റിപ്പോർട്ടറായി ചുമതല ഏറ്റെടുക്കാൻ പോകുന്ന വഴി സിദ്ധാർഥ് അപകടത്തിൽപ്പെടുകയും സ്ഥിരമായ വൈകല്യം സംഭവിക്കുകയും ചെയ്തു. എന്നാൽ അതിലൊന്നും തളരാതെ ചുരുങ്ങിയ കാലയളവിൽ സിദ്ധാർഥ് വീണ്ടും സ്ക്രീനിലേക്ക് തിരിച്ചുവന്നു.

ശിവന്‍കുട്ടിയുടെ പോസ്റ്റ് ഇങ്ങനെ,

അഭിമന്യുവിനെ കാണാൻ സിദ്ധാർഥ് എത്തിയപ്പോൾ….

കൈരളി ടി വി ഡൽഹി ബ്യൂറോയിൽ ചുമതല ഏറ്റെടുക്കാൻ പോകുന്ന വഴിയാണ് മാധ്യമ പ്രവർത്തകൻ സിദ്ധാർഥ് അപകടത്തിൽപ്പെടുന്നതും സ്ഥിരമായ വൈകല്യം സംഭവിക്കുന്നതും. അനിതര സാധാരണമായ നിശ്ചയദാർഢ്യത്തോടെ സിദ്ധാർഥ് ഇന്നലെ പൊതുവേദിയിൽ തിരിച്ചെത്തി. കൈരളി സ്‌ക്രീനിൽ അതിന് മുമ്പ് തന്നെ സിദ്ധാർഥ് തിരിച്ചെത്തിയിരുന്നു. എസ് എഫ് ഐ എറണാകുളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഭിമന്യു സ്റ്റഡി സർക്കിളിന്റെ ഭാഗമായി ലോ കോളേജിൽ സംഘടിപ്പിക്കപ്പെട്ട സെമിനാറിൽ സിദ്ധാർഥ് ഉദ്ഘാടകനായി..

ഉൾക്കരുത്തോടെ സിദ്ധാർഥ് ഇനി പല ഉയരങ്ങളും കീഴടക്കും എന്നത് തീർച്ച. അഭിവാദ്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News