മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ഉച്ചക്ക് 2 മണിക്ക് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കുന്ന സിസോദിയയെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ തിഹാർ ജയിലിൽ കഴിയുകയാണ് സിസോദിയ.
മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുകൊണ്ടുള്ള ദില്ലി പ്രത്യേക കോടതിയുടെ വിധിപ്രകാരമാണ് തിങ്കളാഴ്ച മനീഷ് സിസോദിയയെ തിഹാർ ജയിലിലേക്ക് മാറ്റിയത്. ദില്ലി മദ്യനയ അഴിമതി കേസിൽ ഫെബ്രുവരി 26-നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.
അതേസമയം, രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് മദ്യ നയ അഴിമതിയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തത്. പുതിയ അറസ്റ്റുകളുടെയും തെളിവുകളുടെയും പശ്ചാത്തലത്തിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യൽ. മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച 100 കോടി രൂപ ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന ഗുരുതര ആരോപണമാണ് ഇഡി അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here