കൊച്ചിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ബ്രഹ്മപുരം മാലിന്യപ്ലാന്റ് മന്ത്രി പി. രാജീവുമൊത്ത് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയിരുന്നു എം.ബി രാജേഷ്.
സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു. തീപിടിത്തം എത്രയും വേഗം പൂര്‍ണ്ണമായും നിയന്ത്രിക്കും. കൊച്ചിയില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യുമെന്നും മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ സമഗ്രമായ ആക്ഷന്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.
മന്ത്രി പി.രാജീവും മാധ്യമങ്ങളോട് പ്രതികരിച്ചു. സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഗവണ്മെന്റ് ഏകോപിപ്പിച്ചു. ഭാവിയില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും, അവ ആവര്‍ത്തിക്കാതിരിക്കാന്‍ താഴെത്തട്ടില്‍ എന്ത് നടപടി വേണമെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here