റെയില്‍വേ ഭൂമി അഴിമതി, ആര്‍ജെഡി നേതാവ് അബു ദോജനയുടെ വസതിയില്‍ റെയ്ഡ്

ജോലിക്ക് പകരം ഭൂമി അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ആര്‍ജെഡി മുന്‍ എംഎല്‍എ അബു ദോജനയുടെ വസതിയില്‍ ഉള്‍പ്പടെ പട്‌നയിലെ പതിനഞ്ചിടത്താണ് റെയ്ഡ് നടക്കുന്നത്. ദില്ലിയിലെ വിവിധ സ്ഥലങ്ങളിലും റെയ്ഡ് നടത്തി.

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മക്കളായ മിസ ഭാരതി, ഹിമ യാദവ് തുടങ്ങിയവര്‍ പ്രതികളായ കേസിലാണ് ഇഡിയുടെ നടപടി. കഴിഞ്ഞ ദിവസം കേസില്‍ ലാലു പ്രസാദ് യാദവിനെയും, റാബ്‌റി ദേവിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നല്‍കിയ ജോലികള്‍ക്ക് പകരമായി യാദവും കുടുംബാംഗങ്ങളും ഭൂമി സ്വീകരിച്ചു എന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News