H3N2 ഇന്‍ഫ്‌ളുവെന്‍സ വൈറസ്, രാജ്യത്ത് രണ്ടുമരണം

രാജ്യത്ത് H3N2 ഇന്‍ഫ്‌ളുവെന്‍സ വൈറസ് ബാധിച്ച് രണ്ടുമരണം. ഹരിയാനയിലും കര്‍ണാടകയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്രആരോഗ്യമന്ത്രാലയമാണ് ഇതു സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ H3N2 വൈറസ് ബാധിച്ച് 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ എട്ട് H1N1 ഇന്‍ഫ്‌ളുവെന്‍സ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നില്‍ ഇന്‍ഫ്‌ളുവന്‍സ Aയുടെ ഉപവിഭാഗമായ H3N2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസംഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു.

ലക്ഷണങ്ങള്‍

ചുമ
തണുപ്പ്
പനി
തുമ്മലും മൂക്കൊലിപ്പും
ഛര്‍ദ്ദി
തൊണ്ടവേദന
ശരീര വേദനയും പേശി വേദനയും
അതിസാരം

എങ്ങനെ പ്രതിരോധിക്കാം?

വെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക.
മാസ്‌ക് ഉപയോഗിക്കുകയും ആള്‍ക്കൂട്ടമുള്ള ഇടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. മുഖവും മൂക്കും ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക. ധാരാളം വെള്ളം കുടിക്കുക. പൊതു സ്ഥലത്ത് തുപ്പരുത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News